Friday, March 22, 2013

സാറിന്റെ പൌറേ


കാളപൂട്ട്കണ്ടം ഞങ്ങളുടെ വെംബ്ളി ആയിരുന്ന കാലത്ത്ഒരുപാട്കളികൾ അവടെ അരങ്ങേറിക്കൊണ്ടെയിരുന്നു. അഞ്ചടിക്കളി മുതൽ എൽപി സ്കൂൾ , യു പി സ്കൂൾ , 10 ആം ക്ളാസ്സ്‌, പ്ളസ്ടു അങ്ങനെ കൊറെ വിഭാഗങ്ങൾ...!
എപ്പൊ ഏതു കളി നടക്കുമെന്നു പോലും ഒരു പിടിത്തവും ഇല്ലാതെ കളികൾ മുറക്കു നടന്നു കൊണ്ടേയിരുന്നു..

നട്ടുച്ചക്കു എൽ പി ആവും, രാവിലെ 10 ആവും.. അങ്ങനെ അങ്ങനെ..
വഴിക്കു പൊകുന്ന എതൊരു മുതിർന്ന ആളെയും പിള്ളാർ പിടിച്ച്റെഫെറീ ആക്കിക്കളയും...!! അമ്മാതിരി കളി ആയിരുന്നു..




അതിൻറെ ഇടക്ക്‌ 10 ൻറെ കളി നടക്കുന്ന സമയത്ത് വഴി മുതിർന്ന ആരും വരാതെ ഇരിക്കുംബൊളാണു കുട്ടിൻറെ വരവു...!!

പിള്ളാർ ആണെങ്കി ഒരു എതു മന്തൻ വന്നാലും അയാളെ കൊളീന ആക്കാനുള്ള പ്ളാനിലും ആണു...!!

കുട്ടിനെ കണ്ടതോടെ പിള്ളാർക്കും സമാധാനമായി.. സ്വന്തമായി ബൂട്ട്ഒക്കെ ഇട്ട്കളിക്കുന്ന മാരക കളിക്കാരനെ തന്നെ ആണല്ലൊ റെഫെറീ ആയി കിട്ടിയത്‌...

കുട്ടിനെ വിളിച്അവർ കാര്യം പറഞ്ഞു...!

കുട്ടിക്ക്ഉള്ളിലൊരു പേടിയൊക്കെ തോന്നി എങ്കിലും കുട്ടി സമ്മതിചു...
​‍


കളി  തുടങ്ങി..

വെള്ളില യും കമ്മറ്റി ടീമും തമ്മിലാണു കളി
കുട്ടി എന്തായാലും നമ്മടെ സൈഡ് ആവും എന്ന പ്രതീക്ഷയിലാണു നാട്ടിലെ കുട്ടികൾ( committee)...

പെട്ടെന്നു ഒരു അലർച്ച...
സാറേ..റേ ..റേ..റേ...!!
കമ്മറ്റി ടീമിലെ പയ്യൻ  വെള്ളില ടീമിന്റെ പോസ്റ്റിൽ പോയി ഫൌൾ ചെയ്തതാ..!
കുട്ടി ഞെട്ടിപ്പോയി..!!!
അള്ളോ.. ഞമ്മളെ തന്നെ.. സാറേ ന്നു...
കുട്ടിക്കു ആകെ രോമാഞ്ചം, രോമം ഇല്ലാത്തിടത്ത്തോലാഞ്ചം, കുളിരു, എന്നു വേണ്ട ആകെപ്പാടെ ആവേശം..!!!
കളിക്കാരനോടു കുട്ടിക്ക്അതിരറ്റ വാൽസല്യം തോന്നിപ്പോയി..
ഓനെ കെട്ടിപ്പിടിച്ച്നാലു ഉമ്മ കൊടുത്താലോ എന്ന്വരെ കുട്ടി വിചാരിച്ചു പൊയി....!!!
പിന്നെ കുട്ടി കണക്കൊന്നും നോക്കീല..
കമ്മറ്റി ചെക്കമ്മാർ അന്തം വിട്ട് നിക്കുംബോൾ കുട്ടി വെള്ളിലക്കാർക്കു അനുകൂലമായി ഫൌൾ വിളിച്ചു...!!
നേരെ കമ്മറ്റി ടീമിനു എതിരായി പെനാൽട്ടി..!!!!!

“ഹല്ല പിന്നെ ജീവതത്തിൽ ആദ്യായ്ട്ട്ഒരാൾ സാറെ എന്നു വിളിച്ചതാ...!!!”

കുട്ടിയുടെ ഉത്തരം കേട്ട് ചിരിക്കണൊ കരയണൊ എന്നരിയാതെ എല്ലാരും..!

No comments:

Post a Comment